പകൽ..
നിഷാദന്റെ നിറവും പേറി
നിഴൽ വിരിച്ചെത്തുമ്പോൾ
റെയിൽപ്പാളങ്ങളിൽ നിന്നോ
ഒറ്റമുറി വീടിന്റെ നിസ്സഹായതയിൽ നിന്നോ
ഉയരുന്ന രോദനം..
രാത്രി..
പകൽമാന്യതയുടെ കുപ്പായമൂരി
സദാചാരമെത്തുമ്പോൾ
എവിടെയോ അമർന്നടിയുന്ന കനവുകൾ..
രാവിലെ..
പത്രത്താളുകൾക്കിടയിൽ നിന്നും
അച്ചടിയക്ഷരങ്ങളൂടെ ഗന്ധത്തിനൊപ്പം
ഉയരാതെ പോയൊരു
കുഞ്ഞിളം നിലവിളി….