കുമാരനാശാന്റെ വിശ്വദർശനത്തെ നാടകത്തിലൂടെ അരങ്ങിലെത്തിക്കുകയാണ് കാളിദാസ കലാകേന്ദ്രം കരുണയിലൂടെ.ആശാന്റെ കാഴ്ചപ്പാടുകളിൽ നിന്നും അകന്നു പോയ കഥപാത്ര വിലയിരുത്തലുകൾ ചോദ്യം ചയ്യുകയാണ് നാടകം, വാസവദത്തയെ മോശം കഥാപാത്രമാക്കിയും പുരുഷമേധാവിത്വത്തെ സാധൂകരിച്ചുമുള്ള വിലയിരുത്തലുകളെ ചോദ്യംചെയ്യുന്നുണ്ട് കരുണ നാടകം.
കുമാരനാശാന്റെ മരണത്തോടെ നഷ്ടമായ കരുണയിലെ ചില ഭാഗങ്ങൾ സ്വതന്ത്രമായി കൂട്ടിച്ചേർത്തുള്ള സ്വതന്ത്ര നാടകാവിഷ്‌കാരമാണ് കരുണ. അതിനാൽ ആശാന്റെ കരുണയിൽ കാണാത്ത കഥാപാത്രങ്ങളുമുണ്ട് ‘കരുണ’ നാടകത്തിൽ. രണ്ടേകാൽ മണിക്കൂറാണ് നാടകം. രചന: ഹേമന്ദ് കുമാർ. സംവിധാനം: ഇ.കെ. രാേജന്ദ്രൻ