1938-ല്‍ വിജപുരാ ജില്ലയിലെ യറഗല്ല ഗ്രാമത്തില്‍ മഡിവാളന്‍ഗുറമ്മ ദമ്പതികളുടെ മകനായി ജനിച്ച കൽബുർഗി ഇന്ത്യയിൽ വർദ്ധിച്ചു വരുന്ന അസഹിഷ്‌ണുതയുടെ ഇരയായിരുന്നു.കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡടക്കം പല ബഹുമതികളും നേടിയ കന്നട ഭാഷാ പണ്ഡിതനായ കൽബുർഗി വിഗ്രഹാരാധനയെയും മറ്റും ശക്തമായി എതിർക്കുന്ന നിലപാടുകൾ തന്റെ പുസ്തകങ്ങളിലൂടെയും മറ്റും നടത്തയിരുന്നു, ഇതിന്റെ പേരിൽ അദ്ദേഹത്തിന് ഹിന്ദുത്വ ഭീകരരുടെ വധഭീഷണിയുണ്ടായിരുന്നു. ദൈവകോപമുണ്ടാകുമോ എന്നു പരീക്ഷിക്കാൻ വിഗ്രഹങ്ങളിലും ദൈവത്തിന്റെ ചിത്രങ്ങളിലും ചെറുപ്പകാലത്തു മൂത്രമൊഴിച്ചിട്ടുണ്ടെന്ന എഴുത്തുകാരൻ യു.ആർ. അനന്തമൂർത്തിയുടെ വാക്കുകൾ അടുത്തിടെ ഒരു ചടങ്ങിൽ കൽബുർഗി പരാമർശിച്ചിരുന്നു.ശക്തമായ ജാതി ചിന്ത നിലനിൽക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളിൽ അതിനപ്പുറവും വിശ്വാസങ്ങൾ ആവാം എന്ന അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു കൽബുർഗി ചെയ്തത്.തുടർന്ന് കൽബുർഗിക്കെതിരേ വി.എച്ച്.പി.യും ബംജ്രംഗ്ദളും രംഗത്തെത്തിയിരുന്നു.2015 ആഗസ്റ്റ് 30 ന് ധാർവാഡിലെ വീട്ടിൽ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ രണ്ട് പേരടങ്ങുന്ന കൊലയാളി സംഘത്തിന്റെ വെടിയേറ്റു മരിച്ചു.