സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യവും വിറ്റ്
അടിമകളായ് വിലപിക്കുമെന്‍ തോഴരെ,
നിങ്ങളൊടെനിക്കു വെറുപ്പാണ് .
കടമാണെങ്കില്‍ പോരട്ടെ രണ്ടെന്നു
ചൊല്ലും ശീലം
നമ്മള്‍ തന്‍ കാലനെന്നറിയുക .
ചെന്നായ അണിഞ്ഞ ആട്ടിന്‍തോലിനിന്ന്
വെണ്മയുടെ പരിവേഷമാണ്,
ഏതു ഫക്കീറിനും വേണ്ടത്
കറന്‍സിയിലൊതുങ്ങിയ ഫക്കീറിനെയാണ്.
സേവനം തൊഴിലാകുമ്പോള്‍
ജീവിതം കച്ചവടമാകുമ്പോള്‍
കണക്കുകള്‍ ബന്ധങ്ങളെ വിഴുങ്ങുമ്പോള്‍
നിങ്ങളോടുള്ള എന്റെ വെറുപ്പ്
നഷ്ടമാകുന്നു.
ഈ പകിട കളിയില്‍
ഞാനും
ഒരു
കരു.
മുഖം മനസിന്റെ കണ്ണാടിയല്ല.