കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണക്കായി കലാസാഗർ ഏർപ്പെടുത്തിയ പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശം കലാസ്വാദനകരിൽ നിന്ന് ക്ഷണിച്ചു. കഥകളിയുടെ വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങിയ മേഖലയിലെ കലാകാരന്മാരെയും ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, കൂടിയാട്ടം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, തായമ്പക, പഞ്ചവാദ്യത്തിലെ തിമില, മദ്ദളം, ഇടക്ക, ഇലത്താളം, കൊമ്പ് എന്നീ കലാവിഭാഗങ്ങളിൽ പ്രാവീണ്യം തെളിയിച്ച കലാകാരന്മാരെയും ആണ് കലാസാഗർ പുരസ്‌കാരം നൽകി ആദരിക്കുന്നത്. 40നും 70നും ഇടക്ക് പ്രായമുള്ളവരും കേരളത്തിൽ സ്ഥിര താമസമാക്കിയ കലാകാരന്മാരും ആയിരിക്കണം.
ഏപ്രിൽ 28നു മുൻപായി നാമനിർദ്ദേശം സെക്രട്ടറി, കലാസാഗർ, കവളപ്പാറ, ഷൊർണുർ 679523എന്ന വിലാസത്തിലാണ് അയക്കേണ്ടത്. കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ 99ആം ജന്മവാഷിക ദിനമായ മെയ് 28നു പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുമെന്ന് സെക്രട്ടറി, രാജൻ പൊതുവാൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.