കലാമണ്ഡലം ഗോപിയുടെ ‘അമ്മ’ എന്ന കവിതാസമാഹാരം മന്ത്രി കെ. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. കേരള കലാമണ്ഡലത്തില്‍ സംഘടിപ്പിച്ച ഗുരുസ്മരണദിനാചരണ-പുരസ്‌കാരസമര്‍പ്പണ ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
പുരസ്‌കാരസമർപ്പണയോഗം കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ പുരസ്‌കാരം, കലാമണ്ഡലം കേശവദേവിന് സമ്മാനിച്ചു. ഡോ. സദനം ഹരികുമാർ അനുസ്മരണപ്രഭാഷണം നടത്തി. ഭരണസമിതി അംഗങ്ങളായ കരിയന്നൂർ നാരായണൻ നമ്പൂതിരി, കെ. രവീന്ദ്രനാഥ്, വി. അച്യുതാനന്ദൻ, ഉഷാനങ്ങ്യാർ, കലാമണ്ഡലം തുളസികുമാർ, കലാമണ്ഡലം രവികുമാർ തുടങ്ങിയവർ ചടങ്ങില്‍ സംസാരിച്ചു.
സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. അധ്യക്ഷത വഹിച്ച യോഗത്തിൽ എ.സി. മൊയ്തീൻ എം.എൽ.എ. മുഖ്യാതിഥിയായി. കലാമണ്ഡലം എം.പി.എസ്. നമ്പൂതിരി, മിനി ബാനർജി, ഷേയ്‌ക്ക് അബ്ദുൾഖാദർ, വി. കലാധരൻ, എ.വി. ശ്രീകുമാർ, വി. മുരളി, പി.വി. രഞ്ജിനി തുടങ്ങിയവർ പ്രസംഗിച്ചു.
Click this button or press Ctrl+G to toggle between Malayalam and English