കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ഗവേഷകക്കൂട്ടായ്മയായ ഡയലക്ടിക് റിസർച്ച് ഫോറം ‘എംഗൽസ് @ 200’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന എംഗൽസിയൻ ചർച്ചകൾക്ക് തുടക്കം. സാമൂഹ്യ-ചരിത്ര ചിന്തകനെന്ന നിലയിൽ എംഗൽസിന്റെ പ്രസക്തി കൂടി അടയാളപ്പെടുത്തേണ്ടതുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് പരിപാടി.
ഏംഗൽസിന്റെ ഇരുന്നൂറാം ജന്മവാർഷിക ദിനമായ നവം.28 വൈകീട്ട് 7.30 ന് മാർക്സിസ്റ്റ് ചിന്തകൻ ഡോ.വിജയ് പ്രഷാദ് പരിപാടി ഉദ്ഘാടനം ചെയ്ത് ആമുഖ ഭാഷണം നടത്തി. Tricontinental: Institute for Social Research ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും Left Word Books ന്റെ ചീഫ് എഡിറ്ററുമായ വിജയ് പ്രഷാദ് ചരിത്രകാരനും മാർക്സിസ്റ്റ് ചിന്തകനുമാണ്.
തുടർന്നുള്ള ദിവസങ്ങളിൽ എംഗൽസിയൻ വിചാരലോകത്തിലെ വിവിധ പരികല്പനകളെയും പ്രമേയങ്ങളെയും മുൻനിർത്തി ആർ.രാംകുമാർ, കെ.എൻ.ഗണേശ്, പി.രാജീവ്, സുനിൽ പി.ഇളയിടം, കെ.എം.അനിൽ, പ്രതിഭാ ഗണേശൻ തുടങ്ങിയവർ സംസാരിക്കും.