കേന്ദ്ര മാനവവിഭവശേഷി വകുപ്പും എന്‍.സി.ഇ.ആര്‍.ടി യും ചേര്‍ന്ന് ഡിസംബര്‍ 12 മുതല്‍ നടത്തിവരുന്ന കലാ ഉത്സവിന് ഇന്ന് സമാപനം. ഡല്‍ഹി നാഷ്ണല്‍ ബാലഭവനില്‍ മൂന്നു ദിവസമായി നടക്കുന്ന പരിപാടികൾക്കാണ് ഇന്ന് തിരശീല വീഴുന്നത്. ഇന്ത്യയിലെ സാംസ്‌ക്കാരിക പൈതൃകത്തെ കുറിച്ചും വൈവിധ്യങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെയാണ്എം.എച്ച്.ആര്‍.ഡി കലാ ഉത്സവ് സംഘടിപ്പിച്ചത്. കലാഉത്സവിലൂടെ പങ്കാളികളുടെ നൈപുണികള്‍ വികസിക്കുകയും അവരുടെ തനതായ സാംസ്‌ക്കാരത്തിന്റെ അംബാസിഡറായി മാറുകയും ചെയ്യുന്നു എന്നതാണ് പരിപാടിയുടെ പ്രത്യേകത.രാജ്യത്തെ സ്‌കൂളുകളിലെ 9 മുതല്‍ 12 വരെ ക്ലാസുകളിലുള്ള തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് ഉത്സവില്‍ പങ്കെടുത്തത്. എല്ലാ വര്‍ഷവും കേരളം മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും സമ്മാനങ്ങള്‍ ലഭിക്കുകയും ക്യാഷ് അവാര്‍ഡ് നേടുകയും ചെയ്തിട്ടുണ്ട്. സമഗ്ര ശിക്ഷാ കേരളയെ പ്രതിനിധീകരിച്ച് 8 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. നാടോടിനൃത്തം ആണ്‍കുട്ടിയില്‍ എറണാകുളത്തെ സി.സി.പി.എല്‍.എം പെരുമാന്നൂര്‍ വിദ്യാലയത്തിലെ ആനന്ദ് സി.എസും മോഹിനിയാട്ടത്തില്‍ തൃശൂര്‍ സി.കെ.സി ഗേള്‍സ് എച്ച്.എസ് പാവറട്ടിയിലെ ജസ്‌ന്യ കെ. ജഗദീഷും, മാപ്പിളപ്പാട്ടില്‍ മലപ്പുറം പി.പി.എം എച്ച്.എസ്.എസ്, കോട്ടുകര വിദ്യാലയത്തിലെ മെഹ്‌റിന്‍ എന്‍.കെ. യും കഥകളി സംഗീതത്തില്‍ കോഴിക്കോട് മേമ്മുണ്ട എച്ച്.എസ്.എസി ലെ ഗൗതം കൃഷ്ണയും ഉപകരണ സംഗീതം ചെണ്ടയില്‍ മലപ്പുറം എന്‍.എച്ച്.എസ് കൊളന്നൂര്‍ വിദ്യാലയത്തിലെ അഖില്‍ ഭാസ്‌ക്കറും ഉപകരണസംഗീതം നാദസ്വരത്തില്‍ കണ്ണൂര്‍ എ.കെ.ജി സ്മാരക എച്ച്.എസ്.എസ് പെരളശ്ശേരിയിലെ മൃദുലശ്രീയും ചിത്രരചനയില്‍ കോഴിക്കോട് ഇലാഹിയ എച്ച്.എസ്.എസ് കാപ്പാട് വിദ്യാലയത്തിലെ അഞ്ജന എസ്.എമ്മും വയനാട് ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയിലെ ശ്രീഹരിയും സമഗ്ര ശിക്ഷാ കേരളയെ പ്രതിനിധീകരിച്ച് വേദിയിലെത്തി.
Home പുഴ മാഗസിന്