കക്കട്ടില്‍ പുരസ്‌കാരം ടി ഡി രാമകൃഷ്ണന്

untitled-1കഥാകൃത്ത് അക്ബര്‍ കക്കട്ടിലിന്റെ ഓർമയിൽ നൽകിവരുന്ന അക്‌ബർ കക്കട്ടിൽ ട്രസ്റ്റിന്റെ രണ്ടാമത് കക്കട്ടില്‍ പുരസ്‌കാരത്തിന് ടി ഡി രാമകൃഷ്ണന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവലിനാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസകാരം.പെരുമ്പടവം ശ്രീധരന്‍, ആഷാമേനോന്‍, വി.രാജകൃഷ്ണന്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരത്തിനായി കൃതി തെരഞ്ഞെടുത്തത്. അക്ബര്‍ കക്കട്ടിലിന്റെ ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി 17ന് കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here