മലയാള കഥയിലും നോവൽ സാഹിത്യത്തിലും ശ്രദ്ധേയമായ രചനകളാൽ കീർത്തി നേടിയ എഴുത്തുകാരനായിരുന്നു ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ എന്ന കാക്കനാടൻ. നോവലുകൾ മലയാളത്തിലെ അസ്‌തിത്വവാ- ദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളായി കരുതപ്പെടുന്നു. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
കാക്കനാടന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാക്കനാടന്‍ അനുസ്മരണം ഒക്ടോബര്‍ 19ന് കൊല്ലത്തു നടക്കും. രാവിലെ 9നു പോളയത്തോട് സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ച. വൈകിട്ട് 4നു കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ അനുസ്മരണ പരിപാടി നടക്കും.