കക്കയിറച്ചി – തേങ്ങക്കൊത്ത് റോസ്റ്റ്

കക്കയിറച്ചി – അരക്കിലോ
ഇഞ്ചി – ചെറിയ കഷണം
സവാള – ഒന്ന്
ചുവന്നുള്ളി – പത്ത് അല്ലി
പച്ചമുളക് – നാലെണ്ണം
വെളുത്തുള്ളി – പത്ത് അല്ലി
തക്കാളി – ഒന്ന് വലുത്
തേങ്ങ – ചെറിയ മുറിയുടെ പകുതി
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
മുളകുപൊടി – കാല്‍ ടീസ്പൂണ്‍
കുരുമുളകുപൊടി – കാല്‍ ടീസ്പൂണ്‍
മീറ്റ് മസാലപ്പൊടി – കാല്‍ ടീസ്പൂണ്‍
ഉപ്പ്, വെളിച്ചണ്ണ, കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

കക്ക വൃത്തിയാക്കി ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കണം. പച്ചമുളക്, സവാള, ചുവന്നുള്ളി, തക്കാളി ഇവ കനം കുറച്ച് നീളത്തില്‍ അരിയണം. ഇഞ്ചി, വെളുത്തുള്ളി ചതച്ചെടുക്കണം. തേങ്ങ കനം കുറച്ച് അര ഇഞ്ച് നീളത്തില്‍ അരിയണം. ചീനച്ചട്ടിയില്‍ വെളിച്ചണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കണം. ഇതിലേക്ക് തേങ്ങാക്കൊത്ത് ചേര്‍ത്ത് മൂപ്പിക്കുക. പിന്നീട് പച്ചമുളക്, സവാള, ചുവന്നുള്ളി ഇവ ചേര്‍ക്കണം. നന്നായി വഴന്നു വരുമ്പോള്‍ തക്കാളി ചേര്‍ക്കണം . എണ്ണ തെളിയുന്ന പാകത്തില്‍ മുളകുപൊടി, കുരുമുളകുപൊടി, മീറ്റ് മസാലപ്പൊടി, കറിവേപ്പില ഇവ ചേര്‍ക്കണം. മസാലകള്‍ മൂത്ത് ചുവപ്പു നിറമാകുമ്പോള്‍ കക്ക വേവിച്ചത് ചേര്‍ക്കണം. അഞ്ചു മിനിറ്റ് അടച്ചു വച്ച് ചെറുത്തീയില്‍ ഇടക്കിടെ ഇളക്കി കൊടുക്കുക മസാല ഇറച്ചിയില്‍ പൊതിഞ്ഞ പാകത്തില്‍ വാങ്ങി ഉപയോഗിക്കാം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here