കാക്കനാടന്റെ ജന്മദിവസം

5423542
മലയാളത്തിലെ എണ്ണം പറഞ്ഞ എഴുത്തുകാരിൽ ഒരാളാണ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ കാക്കനാടൻ (ഏപ്രിൽ 23 1935 – ഒക്ടോബർ 19 2011). പൂർണ്ണനാമം ജോർജ്ജ് വർഗ്ഗീസ് കാക്കനാടൻ എന്നാണ്. കാക്കനാടന്റെ ഉഷ്ണമേഖല, വസൂരി എന്നീ നോവലുകൾ മലയാളത്തിലെ അസ്‌തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളായി കരുതപ്പെടുന്നു. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.മലയാളത്തിലെ അസ്‌തിത്വവാദാത്മകമായ ആധുനികതയുടെ മികച്ച മാതൃകകളായി കാക്കനാടന്റെ നോവലുകൾ വിലയിരുത്തപ്പെട്ടിട്ടുണ്ട്. മിക്ക കൃതികളിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ സ്വാധീനമുണ്ട്. എന്നാൽ അന്ധനായ ഒരു അണിയായിരുന്നിട്ടില്ല കാക്കനാടൻ ഒരിക്കലും. നോവലുകളും ചെറുകഥാ സമാഹാരങ്ങളും യാത്രാനുഭവങ്ങളുമായി നാൽപതിലധികം കൃതികൾ കാക്കനാടൻ രചിച്ചിട്ടുണ്ട്.കരൾ സംബന്ധമായ രോഗത്തെ തുടർന്ന് 2011 ഒക്ടോബർ 19-ന് കാക്കനാടൻ അന്തരിച്ചു

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here