പാവമെന്നെനീ തെറ്റിദ്ധരിച്ചുവോ?
പാവമാണോ? പഞ്ചപാവമാണോ?
ജീവിതത്തിൽ വഴിത്താരയിലിന്നോളം
കാലിടറാതെ നടന്നുകേറി.
തത്വങ്ങൾ കാറ്റിൽപ്പറത്താതെ ഞാനെന്റെ
നിത്യമാം ജീവിതം തളളിനീക്കി.
ഓരോരോഘട്ടം കടന്നുകേറുമ്പോഴും
എന്റെയാദർശങ്ങൾക്കില്ല കോട്ടം
തെറ്റിയിട്ടില്ലത്, തെറ്റുകയില്ലിനി
തെറ്റാതിരിക്കുവാൻ ഞാൻ ശ്രമിക്കും
നല്ലവനായി നയിക്കണം ജീവിതം.
നല്ല വകതിരിവോടെ വേണം.
എത്രയുയർന്നവനായിഭവിച്ചാലു-
മൊട്ടുമഹങ്കാരിയായി വർത്തിച്ചിടാ
സത്യവും നീതിയും, കാരുണ്യവും സ്വയം
ചിന്തിച്ചു ചാഞ്ചല്യമില്ലാതെയും
ആത്മാഭിമാനവുമാത്മവിശ്വാസവു-
മാദർശധീരമനസ്സുമായി.
മുന്നോട്ടു പോകുന്നൊരെന്നെയാണോ നിങ്ങൾ
തെറ്റിദ്ധരിച്ചത് പാവമായി?
ബലികഴിക്കില്ല ഞാനെന്തു പ്രലോഭന-
മാരിൽ നിന്നെത്രയുണ്ടെന്നാകിലും.
Generated from archived content: poem1_apr11.html Author: vnk
Click this button or press Ctrl+G to toggle between Malayalam and English