സൃഷ്‌ടിച്ച ബ്രഹ്‌മാവിനെപ്പോലും
ഭ്രമിപ്പിച്ചവൾ
ജലത്തിൽ മുങ്ങിച്ചാകുമ്പോഴും
തൻകൈമറവെച്ചവൾ
നെഞ്ചിൽ ഉമികത്തുമ്പോഴും
ചുണ്ടിൽ മലർവെച്ചവൾ
പ്രകൃതിക്കിവളെന്നും തൂമന്ദഹാസം
നിയതിക്കെന്നെന്നും ഇവൾ ചോദ്യചിഹ്‌നം!
പെണ്ണൊരുമ്പെട്ടാൽ
പേമാരി പെയ്‌താൽ
പ്രളയത്തിൽ മുങ്ങും
തീക്കാറ്റടിച്ചാൽ
സർവ്വം നശിക്കും
നാരിക്കിതുരണ്ടും വേണ്ട;
ശ്രമിച്ചാൽ-
വാക്കൊന്നു കൊണ്ടേ
മുടിക്കാൻ കഴിയും.
Generated from archived content: poem5_apr11.html Author: vivekanandan_munambam
Click this button or press Ctrl+G to toggle between Malayalam and English