ഞാനൊരു വട്ടപ്പൂജ്യം
നീയൊരു വട്ടപ്പൂജ്യം
വെറുതെ ചുറ്റിത്തിരിയും ഭൂമി
വലിയൊരു വട്ടപ്പൂജ്യം!
ജനനം വട്ടപ്പൂജ്യം
ജയകം വട്ടപ്പൂജ്യം
പണവും സ്നേഹവുമെല്ലാമിന്ന്
വലിയൊരു വട്ടപ്പൂജ്യം!
മരണം വട്ടപ്പൂജ്യം
ശരണം വട്ടപ്പൂജ്യം
നരകം സ്വർഗം മോക്ഷവുമെല്ലാം
വലിയൊരു വട്ടപ്പൂജ്യം!
Generated from archived content: poem4_nov25_06.html Author: vivekanandan_munambam
Click this button or press Ctrl+G to toggle between Malayalam and English