ദൈവത്തിന്റെ നാട്
മഴക്കാലമായാൽ
ഫോണെല്ലാം ചാകും
വാനോളമുയരുന്നു
‘ടെക്‌നോളജി’
കാറ്റൊന്നടിച്ചാൽ
കറന്റില്ല പിന്നെ,
ആഹാ! വിചിത്രം
‘ദൈവത്തിന്റെ നാട്’
ഒറ്റച്ചോദ്യം
ഒരു ഭക്തൻ ക്ഷേത്രത്തിൽ
കേറിയെന്നാൽ
ദൈവത്തെ കുമ്പിടാൻ
തന്നെയല്ലെ?
ദൈവമാ ഭക്തന്
നൽകുന്നതോ
തന്നാൽക്കഴിയും.
സഹായമല്ലെ?
പിന്നെന്തിനാണഹോ,
പ്രായശ്ചിത്തമായ്
പുണ്യാഹം കൊണ്ടുള്ള
ശുദ്ധികർമ്മം?
Generated from archived content: poem3_july26_07.html Author: vivekanandan_munambam