പാകത്തിനു മസാലയും
ഉപ്പും ചേർത്ത
പ്രണയമാണു നീ;
അതു ഞാൻ
ആവോളം ഭക്ഷിച്ചു
എന്റെ പച്ചഞ്ഞരമ്പുകളിൽ,
മൊഴികളിൽ ചിന്തകളിൽ
വർണ്ണവിസ്‌ഫോടനം സൃഷ്‌ടിച്ച
നീയെന്റെ ഗുരുനാഥ!
അനുരാഗം ചാലിച്ച
വെളളമഷികൊണ്ട്
നീയെന്നെ കവിതയെഴുതാൻ
പഠിപ്പിച്ചു
മധുവിഷം പകർന്നുതന്നു
മദോന്മത്തനാക്കി.
മൃദുഗാനം പാടിപ്പിച്ചു
മുല്ലപ്പൂ ചൂടിച്ചു
വിയർത്തനെറ്റിയിലെ
ജലകണങ്ങളൊപ്പിച്ചു
പകരം…
നിന്റെ കപോലത്തിലുദിച്ച
കുങ്കുമസൂര്യനെ
എനിക്കുതന്നു.
Generated from archived content: poem3_apr1.html Author: vivekanandan_munambam