ചില സത്യങ്ങൾ

പഴയപദങ്ങളും മതങ്ങളും

ഒരുപോലെയാണ്‌; കാരണം

അവ സംശയങ്ങൾക്കിടനൽകും

എത്ര കേട്ടാലും മനസ്സിലാവാത്ത

രാഷ്‌ട്രീയ ഭാഷയാണ്‌ ജീവിതം.

തക്കമുണ്ടെങ്കിൽ വെളുക്കുവോളം കക്കാം

ഇതു പുതുമൊഴി

വാക്കുതെറ്റിക്കുന്ന നേതാക്കൾക്ക്‌

മൂക്കുകയറിടാൻ ജനം ഭയന്നാൽ

കുലം നശിക്കും.

പകൽമാന്യന്മാരുടെ സഞ്ചാരം

പാതിരാത്രിയാകുമ്പോൾ

അനാഥകളുടെ നിലവിളി

പ്രഭാത ഭേരികളാകുന്നു

പാവം ജനങ്ങൾക്ക്‌

ചിന്താശക്തി നഷ്‌ടപ്പെട്ടു?

അവർ ഒരിക്കലും തീരാത്ത

പരമ്പരയുടെ മുന്നിൽ

കഥാപാത്രങ്ങളാകാൻ

മേക്കപ്പിടുന്നു.

Generated from archived content: poem2_june9.html Author: vivekanandan_munambam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here