അവളുടെ
മൗനക്കാട്ടിലേക്ക്
അനുവാദമില്ലാതെ കടന്ന
കള്ളനാണു ഞാൻ
അവിടെ
പൂവുകളില്ലാത്ത
വൻ മരങ്ങൾ മാത്രം
കിളിനാദമോ
കുയിൽനാദമോയില്ലാത്ത
നിശബ്‌ദത
നദിയോ
നീർച്ചാലോയില്ലാത്ത
വരണ്ട പ്രദേശം
അപ്പോൾ ഞാനെന്റെ
പ്രണയസംഗീതമഴ പൊഴിച്ചു
ഉത്സാഹംകൊണ്ട്
ഉലഞ്ഞാടിയ മരങ്ങളിൽ
പൂക്കളും കായ്‌കളും നിറഞ്ഞു
കിളികൾ പറന്നുവന്നു
വരണ്ട നദികൾ
നിറഞ്ഞൊഴുകി
പുളകിതമായ സ്‌നേഹം
വാചാലമായി!
അവൾ ചിരിച്ചു.
Generated from archived content: poem2_jan13_11.html Author: vivekanandan_munambam
Click this button or press Ctrl+G to toggle between Malayalam and English