ഈറ്റുനോവ്‌

കൊത്തിച്ചെത്തി

ചിന്തേരിട്ടു

മിനുക്കിയ

വാക്കുകൾ കൊണ്ടൊരു

കവിത കുറിച്ചിട്ടതിനൊരു

ശീർഷകമെഴുതി,

മടക്കി കവറിൽ

കുത്തിനിറച്ചു, പത്ര

വിലാസവുമെഴുതി-

യയച്ചു; കൃത്യം

അഞ്ചുദിനങ്ങൾ

കഴിഞ്ഞു ലഭിച്ചൊരു

കവർപൊട്ടിച്ചു. ഭാഗ്യം!

അധികം നാളുകഴി-

ഞ്ഞില്ലെത്‌ കേമം.

കയ്യിലിരുന്നു

ചിരിച്ചു കവിത

ചിന്തയെരിഞ്ഞു

നടന്നു കവിയിൽ

Generated from archived content: poem2_aug16_05.html Author: vivekanandan_munambam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here