മലയാളമങ്കമാർ പൊന്നോണനാൾ
തിരുമുറ്റത്തെത്തിക്കും പൂക്കളങ്ങൾ
ചെത്തി, ജമന്തി, പാരിജാത പുഷ്പങ്ങൾ പിന്നെ,
അരിമുല്ലകൾ, കുടമുല്ലകൾ, മുക്കൂറ്റിപ്പൂവുകൾ
എത്ര മനോഹര പൂക്കളങ്ങൾ
കണ്ണിനാനന്ദമേകിടും പൂക്കളങ്ങൾ.
തുഞ്ചൻപറമ്പിലെ തത്തപാടും
നൽകിളിപ്പാട്ടതു കേൾക്കുവാനും
കുഞ്ചന്റെ തുള്ളൽ കഥകളിയും മുടിയേറ്റം
തോറ്റം തിറ തെയ്യങ്ങൾ തുള്ളുന്നതു കാണുവാൻ
എത്തും മഹാബലി കേരളത്തിൽ
ഓലക്കുടയുമായെത്തിടും കേരളത്തിൽ
മലരണിക്കാടുകൾ തിങ്ങി നിൽക്കും
മരതകകാന്തിയിൽ മുങ്ങി നിൽക്കും
മലയാളനാടേ ചങ്ങമ്പുഴ പാടിയനാടേ
ഓണംകളി വള്ളംകളി കൈകൊട്ടികളി കാണാൻ
എത്തും മഹാബലി കേരളത്തിൽ
ഓണം സദ്യയുണ്ണാനെത്തും കേരളത്തിൽ
Generated from archived content: poem2_sept20_07.html Author: vinod_kaipillil