സഹദേവൻ സ്വപ്്നത്തിൽ ആനയെ വാങ്ങി
നാലുകാലും വാലുമുളെളാരാന
നന്നേ ചെറുപ്പം കണ്ടാൽ മിടുക്കൻ
കണ്ണുകൾ രണ്ടും പൊട്ടുപോലെ
തുമ്പിയോവമ്പൻ പെരുമ്പാമ്പുപോലെ
അൻപെഴും വെണ്മയാം കൊച്ചുകൊമ്പും
കൂരിരുൾപോലെ കറുത്തൊരുമേനിയിൽ
സൂചിപോലെങ്ങും രോമങ്ങളും
ചേലൊത്ത കാതുകൾക്കെന്തു ചന്തം
ലക്ഷണമൊത്തൊരു കൊച്ചുകൊമ്പൻ
ശിക്ഷണം കിട്ടേണ്ട പ്രായമവൻ
ഭക്ഷണം തിന്നാൻ ബഹുമിടുക്കൻ
കാൽക്ഷണം കൊണ്ടവൻ കിട്ടിയതൊക്കെയും
കറുമുറെ തിന്നിടും തുമ്പിനീട്ടും
കുട്ടികളെങ്ങാൻ കണ്ടുനിന്നാൽ
കുമ്മാട്ടിക്കളി പൊടിപൂരം
കൊമ്പൻ മീശയുളെളാരു പാപ്പാനെ
കണ്ടാലവനൊരു അയ്യോ പാവം
നിദ്ര കഴിഞ്ഞപ്പോൾ ആനപോയി
കണ്ട കനവുകൾ ഓർമ്മയായി
കൂട്ടരോടൊക്കെ പുലമ്പിയനേരം
സഹദേവന്റാനേന്നു പേരുമായി
സഹദേവൻ സ്വപ്‌നത്തിലാനയെ വാങ്ങി
നാലുകാലും വാലുമുളെളാരാന
Generated from archived content: poem8_dece27_05.html Author: venu_madavana