തോണിക്കാരൻ

ബാലകവിത

ചരക്കുവളളം തുഴഞ്ഞുപോകും

തോണിക്കാരാ കേൾക്കൂ നീ

ഇഴഞ്ഞുനീങ്ങും നിന്നെക്കണ്ടെൻ

കുരുന്നുനെഞ്ചകമുരുകുന്നു.

നീരല തന്നിൽ നൗകയമർന്നാൽ

നദിയുടെ വീർപ്പുനിലയ്‌ക്കില്ലെ?

ഉയർന്നുതാഴും തുഴയുടെ തൊഴിയിൽ

അവളുടെ കരളും പിളർക്കില്ലെ?

തുഴമുനയേറ്റു മരിക്കുകയില്ലെ

പുഴയുടെ മലരുകൾ-മത്സ്യങ്ങൾ?

Generated from archived content: poem3_jan9_07.html Author: venkulam_dhanapalan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English