മഴക്കാരൊഴിഞ്ഞു മാനം തെളിഞ്ഞു
മാനത്തു നക്ഷത്ര പൂക്കൾ വിരിഞ്ഞു
ഉത്രാടം നീങ്ങി തിരുവോണം വന്നു
ആർപ്പുവിളിയും കുരവയുമായ്
ഓണം വന്നേ പൊന്നോണം വന്നേ
ഊഞ്ഞാലിലാടി തുമ്പിതുളളിപ്പാടി
ഓമനമക്കൾക്കോണം വന്നേ
ഓണമുണ്ടോണപ്പുടവയണിഞ്ഞു
ആമോദത്താലോണക്കളി തുടങ്ങി
‘മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ….’
Generated from archived content: poem10_sept22_05.html Author: v_c_shaji