സത്യധർമ്മക്കൊടി

അന്തിയാവോളമധ്വാനഭാരംപേറി

താന്തരായ്‌ത്തീർന്നവർ നമ്മൾ;

സന്ധ്യമയങ്ങു, മീയന്ധകാര, മുഷ-

സ്സന്ധ്യയ്‌ക്ക്‌ വീഥിയൊരുക്കും

ആ നല്ലനാളിനെയാരാഞ്ഞു നേടുവാ-

നാലസ്യം വിട്ടെഴുന്നേൽക്കാം

സത്യധർമ്മക്കൊടിക്കീഴിൽ നാമൊന്നായി

സംഘടിച്ചീടിൽ മുന്നേറാം

നിത്യദുഃഖക്കടലൊത്തൊരുമിച്ചു നാ-

മിത്തിരിയായി വറ്റിക്കാം.

Generated from archived content: poem9_aug14_07.html Author: unni_varyathu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here