പ്രണാമാഞ്ഞ്‌ജലി

അന്തിയാവോളമെല്ലുമുറിയോളമെന്നു-

മാഴക്കു കഞ്ഞി ജഠരാഗ്നിയിലൊഴിക്കുവാൻ

ആബാലവൃദ്ധമധ്വാനിക്കുന്ന ജനങ്ങൾക്കാ-

യർപ്പിക്കുന്നു ഞാൻ പ്രണാമാഞ്ഞ്‌ജലി നിത്യം നിത്യം.

അയൽനാട്ടുകാർ തരം പാർത്തുപായത്തിലെങ്ങാ-

നതിരു കടക്കുമ്പോളവരോടടരടാൻ

അപായഭയം തെല്ലുമില്ലാത്തെ ജവാന്മാർക്കാ-

യർപ്പിക്കുന്നു ഞാൻ പ്രാണമാഞ്ഞ്‌ജലി നിത്യം നിത്യം.

അന്ധവിശ്വാസങ്ങൾ തൻ മൂർത്തിമത്‌ ഭാവങ്ങളെ-

യാട്ടിയോടിക്കാൻ യുക്തിബോധവൽക്കരിക്കുവാൻ

അരക്കച്ചയും കെട്ടിയിറങ്ങിത്തിരിച്ചോർക്ക-

യർപ്പിക്കുന്നു ഞാൻ പ്രണാമാഞ്ഞ്‌ജലി നിത്യം നിത്യം.

Generated from archived content: poem4_may15_07.html Author: unni_varyathu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English