കനകം വിളയുന്ന ഖനിയല്ലെൻ മാനസം
കവിതമുളപൊട്ടും ഫലഭൂയിഷ്‌ഠഭൂമി
ഇവിടെ രാപ്പാർക്കുവാനൊരു പെണ്ണിനും പ്രിയ-
മില്ലായിരുന്നു; പണം ജീവിതമാനദണ്‌ഡം!
എങ്കിലുമെനിക്കതിലില്ലായിരുന്നു ദുഃഖ-
മേകാന്തതയിലേറെ വിടർന്നു കാവ്യപ്പൂക്കൾ.
ഞാനെന്റെ ജീവിതത്തിൽ സുവർണ്ണകാലം ചിന്താ-
ധീനനായ് സങ്കല്പത്തിൽ മുഴുകിക്കഴിഞ്ഞുപോയ്
ഇന്നു ഞാനവശനായ് ജീവിതപാനപാത്രം
ശൂന്യമാണെന്നു കണ്ടു ഖിന്നനായഹോരാത്രം
എനിക്ക് തല ചായ്‌ക്കാനൊരു പെൺചുമൽ വേണ-
മെൻ മുഖം പൂഴ്‌ത്തിത്തേങ്ങാനവൾ തൻ മടിത്തട്ടും.
Generated from archived content: poem3_july7_06.html Author: unni_varyathu
Click this button or press Ctrl+G to toggle between Malayalam and English