ഏകാന്തവാസം

പ്രസവത്തിനുനാട്ടിൽ നിന്നെ ഞാൻ വിട്ടു പോന്നു

പ്രിയമുള്ളോളേ ശിക്ഷ തുല്യമാണിരുവർക്കും

നിനക്കു കാവൽ നിൽക്കാനെന്റെ പ്രാർത്ഥനമാത്ര-

മെനിക്ക്‌ കൂട്ടുനിൽക്കാനോർമ്മകളൊരു കൂട്ടം

ഇരുളീ മുറിയിൽ നിന്നകലാൻ കൂട്ടാക്കാതാ-

യിവിടം പൊടിമൂടിക്കിടന്നു വൃത്തികേടായ്‌

ആഹാരം സ്വാദില്ലാതായ്‌ നിദ്രക്ക്‌ തടസ്സമായ്‌

ആണിനു പെണ്ണേ തുണ പുരയ്‌ക്ക്‌ തൂണുപോലെ

എന്തൊരു വിരസത, യെന്തൊരു വിവശത-

യെന്തൊരു വിഷണ്ണത, യെന്തൊരു വിമൂകത!

ഇനി നാലഞ്ചു മാസമേകാന്തവാസ ധ്യാന-

മിനി നാം കാണുന്നേരം കണ്ണുപൊത്തട്ടെ ലോകം.

Generated from archived content: poem2_dec9_10.html Author: unni_varyathu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here