അർഥം അനർഥം

മോഹങ്ങൾ താലോലിച്ചു വളർത്തിയെടുത്തൊരു

മോഹസ്വപ്‌നം കണ്ടു മെയ്‌മറന്നിരിക്കവെ

എന്തിനു തപാൽകാരൻ-ദുഷ്‌ടൻ-എത്തിച്ചുതന്നു

എന്റെയോമനയുടെ കല്യാണക്കുറിമാനം!

അവൾ തൻ മന്ദസ്‌മിതത്തൂമധു രുചിക്കവെ

അശുഭവാർത്തക്കതു നാന്ദിയെന്നറിഞ്ഞില്ല

ആകയാലെനിക്കിന്നു നേരിട്ട ദുരന്തത്തി-

ലാത്മാർഥാനുശോചനം ഞാൻ തന്നെ കുറിച്ചേക്കാം

പുലർകാലത്തിൽ തുടുപ്പപ്പടി കട്ടു മധു

പുരട്ടി മദോന്മത്തമാക്കിയോരാചുണ്ടുകൾ

വിടർത്തി നാവോതിയ വാഗ്‌ദാനവർഷങ്ങളിൽ

തേടിയൊരർഥം വെറുമനർഥമായിരുന്നോ!

Generated from archived content: poem1_apr20_07.html Author: unni_varyathu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here