സ്ഥിരമായി ക്ഷേത്രത്തില്‍ പോകുന്നവന്‍ മനസില്‍ തോന്നിയ സംശയം ഒരു ദിവസം ഉപശാന്തിയോട് ചോദിച്ചു.
‘’ എന്തിനാണ് പ്രസാദം എറിഞ്ഞു തരുന്നത്?’‘
‘’ പിന്നെ , തൊട്ടു തരണോ?’ ഉപശാന്തി മുഖം കറുപ്പിച്ചു.
‘’ ദൈവകാരുണ്യമല്ലേ പ്രസാദം? അപ്പോള്‍ അത് ഭക്തിപൂര്‍വം തരേണ്ടതല്ലേ? എങ്കിലല്ലേ കിട്ടുന്നവര്‍ കൃതാര്‍ത്ഥരാവൂ?’‘
‘’ ശുദ്ധാശുദ്ധം നോക്കിയില്ലെങ്കില്‍ ക്ഷേത്ര ചൈതന്യം അസ്തമിച്ചു പോകും’‘
‘’ തൊഴാന്‍ വരുന്നവരുടെ ശരീരം ശുദ്ധമായിരിക്കാം പക്ഷെ മനസോ? അതു കണ്ടവരുണ്ടോ കാണാന്‍ ഒരു യന്ത്രവും ക്ഷേത്രകവാടത്തില്‍ സ്ഥാപിച്ചിട്ടില്ലല്ലോ. എന്തിന്, നിങ്ങളുടെ മനസും ശുദ്ധമാണോ? ആണെങ്കില്‍ ദക്ഷിണ വാങ്ങുന്നതെന്തിന്? പ്രതിഫലം പ്രസാദത്തിന്റെ അളവിലും പ്രതിഫലിക്കുന്നത് ശരിയാണോ?’‘
ആചാരമര്യാദകള്‍ ലംഘിച്ച് ഉപശാന്തി എന്തെക്കെയോ പുലമ്പിത്തുടങ്ങി.
അവിശ്വാസിയെ വിശ്വാസിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും വിശ്വാസിയെ അവിശ്വാസിയാക്കരുത്. ക്ഷേത്രോപജീവനക്കാരും പരിപാലകരും സന്ദര്‍ശകരും മറ്റും എന്നു സാരം.
Generated from archived content: story1_oct25_12.html Author: unni_variath