ഒരു ഡിസംബർ അവധിക്കാലത്ത്‌

അന്നും മരിയ അതിരാവിലെ എഴുന്നേറ്റു മരം കോച്ചുന്ന തണുപ്പ്‌. മലഞ്ചെരിവിലൂടെ നടന്ന്‌ പള്ളിയിലേക്ക്‌ പോവുകയാണവൾ പുതയ്‌ക്കാൻ കമ്പിളിയോ കാലിൽ ചെരിപ്പോ ഇല്ല. പള്ളിയിലെത്താനുള്ള തിടുക്കത്തിലാണവൾ.

പള്ളിയിൽ ക്രിസ്‌തുമസ്സിനുള്ള ഒരുക്കങ്ങളാണ്‌. എല്ലാവരും നല്ല വസ്‌ത്രവും നല്ല ചെരിപ്പും ധരിച്ചിട്ടുണ്ട്‌. മരിയക്ക്‌ അതിലൊന്നും അത്ര വലിയ താൽപര്യം തോന്നിയില്ല.

മരിയ നന്നായി പഠിക്കും. ഉള്ള വസ്‌ത്രങ്ങൾ വൃത്തിയായി ധരിക്കും. ചെരിപ്പില്ലാത്തതിനും പഴകിയ വസ്‌ത്രങ്ങൾ ധരിക്കുന്നതിനും ചില കൂട്ടുകാരികൾ അവളെ കളിയാക്കാറുണ്ട്‌. അവളതു കാര്യമാക്കാറില്ല. അക്കാര്യത്തിൽ സങ്കടമോ വെറുപ്പോ അവർ പ്രകടിപ്പിക്കാറുമില്ല.

മണിമുഴങ്ങുന്ന ശബ്‌ദം കേട്ട്‌ അവൾ പള്ളിയിലേക്ക്‌ ഓടിക്കയറി. ഉണ്ണിയേശുവിനോട്‌ അവളുടെ വിഷമങ്ങളെല്ലാം നിശബ്‌ദമായി പറഞ്ഞു പ്രാർത്ഥിച്ച്‌ പള്ളിയിൽ നിന്നിറങ്ങി. എല്ലാവരും പുൽക്കൂടും ക്രിസ്‌തുമസ്‌ ട്രീയും ഒരുക്കുന്നതുകണ്ടപ്പോൾ തന്റെ വീട്ടിലും അതുപോലൊന്ന്‌ ഉണ്ടായിരുന്നെങ്കിൽ എന്ന്‌ ആശിച്ചു. പക്ഷെ അവളുടെ വീട്ടിൽ അതിനുള്ള പൈസയുണ്ടോ?

അപ്പച്ചൻ രോഗിയാണ്‌. വീട്ടിൽ അരപ്പട്ടിണിയും. അമ്മപണിക്കുപോകുന്നതുകൊണ്ടാണ്‌ അവർ ജീവിച്ചു പോകുന്നതു തന്നെ.

വരാൻ പോകുന്ന കൃസതുമസിനെക്കുറിച്ച്‌ രാത്രിയിൽ അവൾ ഓർത്തു. രാവിലെ ഓടി പള്ളിയിലേക്കു ചെന്നു. അവിടെ മുഴുവൻ മനോഹരമായി അലങ്കരിച്ചിരിക്കുന്നു. അവൾ ഉണ്ണിയേശുവിന്റെ അടുത്തേക്കു ചെന്നു. അവിടെ മുഴുവൻ മനോഹരമായി അലങ്കരിച്ചിരിക്കുന്നു. അവൾ ഉണ്ണലയേശുവിന്റെ അടുത്തേക്കു ചെന്നു. അവിടെ വലിയ തിരക്കായിരുന്നു. പലരും അവളെ പുച്ഛഭാവത്തിൽ നോക്കുകയും രൂപത്തിനടുത്തു നിന്ന്‌ നീങ്ങിനിൽക്കാൻ പറയുകയും ചെയ്‌തു. അവൾ ഉണ്ണിയേശുവിനെ കാണത്തക്കവിധം ഒരുമൂലയിലേക്കു മാറി നിന്നു. തിരക്കൊഴിഞ്ഞപ്പോൾ ഉണ്ണിയേശുവിനെ നോക്കി ഒരുപാട്‌ കരഞ്ഞു.

എന്തത്ഭുതം! അവിടമാകെ വെളിച്ചം നിറഞ്ഞു ഉണ്ണിയേശുവും മാതാവും മുന്നിൽ മാതാവ്‌ ചോദിച്ചു. എന്താ മരിയാ നീ കരയുന്നത്‌ ഇന്ന്‌ നല്ല ദിവസമല്ലേ? കരയാതെ നിന്റെ വീട്ടിൽ ഞാൻ വരാം.‘

എന്റെ വീട്‌ ചെറുതും പൊട്ടിപ്പൊളിഞ്ഞതുമാണ്‌.’

എന്റെ മകൻ ജനിച്ചതും ഒരു പുൽക്കൂട്ടിലാണ്‌. മാതാവും കുഞ്ഞും മറഞ്ഞു.

മാതാവിനോട്‌ സംസാരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ മരിയ ഓടി. വീട്ടിലെത്തിയപ്പോൾ അവൾ കണ്ടത്‌ രോഗശാന്തി ലഭിച്ച അച്ഛനെയാണ്‌. മാതാവിന്റെ രൂപത്തിനു മുന്നിൽ ആ കുടുംബം മുട്ടുകുത്തി പ്രാർത്ഥിച്ചു. മാതാവ്‌ അവരെ നോക്കി പുഞ്ചിരിക്കുന്നതുപോലെ മരിയക്ക്‌ തോന്നി.

Generated from archived content: story3_jan24_09.html Author: treesa_stefi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here