തോപ്പും തൊടിയും താഴ്വരയും
അത്ഭുതമാണീദുനിയാവ്
വരുവിൻ തുറന്ന കണ്ണാൽ നിങ്ങൾ
നോക്കു ഇവയെ സസൂക്ഷ്മം.
പൂമ്പാറ്റകളും പൂവുകളും
പൂവിനു ചുറ്റും നൃത്തം ചെയ്യും
കാഴ്ചകളഹഹ സുന്ദരം
സുന്ദരമാണിതവർണ്ണനീയം
ചലിക്കും കാറ്റിത് കാണില്ലെന്നാൽ
പാറും പൊടിയിത് കാണാല്ലോ
കാറ്റേപ്പിടിക്കാൻ കൈവീശി
അമളി പിണഞ്ഞത് കണ്ടില്ലെ?
വന്നാൽ കാണാം തുറസ്സാം-
മേൽക്കൂരകീഴെയുളെളാരീകാലങ്ങൾ
ഋതുക്കളൊരുപോൽ മാറിമറിയും
ഭൂമിയിതെത്ര സുന്ദരം മാതാവേപ്പോൾ സുന്ദരം
വരുവിൻ നമ്മൾക്കൊന്നായ്-
നിന്നാവർണ്ണകാഴ്ചകൾ കണ്ടീടാം
വിസ്തരിച്ച് വിസ്തരിച്ചാ
വർണ്ണക്കാഴ്ചകൾ കണ്ടീടാം.
Generated from archived content: poem1_aug7_08.html Author: tn_bharathanmaster