ചില രാവിലെല്ലാമ കൊതിച്ചു
പുലരാതിരിക്കട്ടെ നേരം.
വ്യഥകളെയെന്തിനുണർത്തി
കഥപറയുന്നതിക്കാലം
പരിരംഭണത്തിനിടയിൽ
പരിഭവമെന്തെ മൊഴിഞ്ഞു.
ശ്രുതികളുയർത്തുമീ വീണ
മതിയിലുണർത്തുന്നു രാഗം
മനസ്സിലുറങ്ങിക്കിടക്കുമൊരു
മധുരസങ്കല്പമുണർത്തി
എവിടെയെവിടെയീഗാനം
അവിടെയാകുന്നന്തിവാനിൽ
മധുര വസന്തങ്ങളേറെ വന്നു
വിധുര സുഖങ്ങൾ വിടർത്തി
ഒരു മഹാസാഗരമായി
മനസ്സിൽ വളരുന്നു മോഹം
അതിലൊരു നൗകചരിപ്പു സ്‌നേഹ
മതിയിലെയുൽക്കണ്‌ഠയായി
പുലരാതിരിക്കട്ടെ നേരം ഇനി
പലയാമമുണ്ടല്ലോ നീങ്ങാൻ
Generated from archived content: poem6_apr1.html Author: thottappally_bhaskarannair