പുതുവർഷം

ദൈവതിരുമനസാലാതമായ്‌

വന്നുപിറന്ന പുതുവർഷമേ

മാലോകരെല്ലാരുമാഹ്ലാദചിത്തരായ്‌

സ്വീകരിക്കുന്നു നിന്നെ ഉല്ലാസമായ്‌

കനിയണമേ നിൻ പ്രകാശധാര

ചൊരിയണമേ നിൻ മക്കളിൽ

നന്മതിന്മ വിവേചനശക്തിയും

വർഷിക്കണമേ കാരുണ്യപൂർവ്വം

നിൻ ഹിതംപോൽ മേൽക്കുമേൽ നാഥാ

മൽജീവിതം ധന്യമാക്കിടുവാൻ

പുതുവർഷമേ ദൈവമേ ഞങ്ങളിൽ

ചൊരിയണമേ നിൻ കൃപാവരങ്ങൾ.

Generated from archived content: poem4_jan31_07.html Author: thoma_seena

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here