സോദരമർത്യന്നു നേട്ടം വരുംകാലം
ഉളളുതുറന്നു ചിരിക്കവേണം
അസൂയ ചിത്തത്തിന്റെ പീഢനമെക്കാലം
മുളയിലേനുളളിയകറ്റവേണം.
പോരാട്ടം
നന്മയും തിന്മയും മത്യുഗ്രവൈരിയായ്
നമ്മിൽ വസിക്കുന്നുയെന്നുമെന്നും
തിന്മയാം ശത്രുവോടത്യുഗ്രപോരാട്ടം
നമ്മോടുതന്നെ നടത്തവേണം.
ഉൾപ്പോര്
ഉൾപ്പോരു മർത്യന്റെ ശാപമാണെന്നെന്നും
ഉൾപ്പോരിലാണ്ടുമദിക്കരുതേ
പക്വതയാർന്ന സമീപനത്താലെന്നും
ദൗർബല്യമേതും തിരുത്തവേണം
Generated from archived content: poem6_dece27_05.html Author: theresa_peeter