ചിത്രകാരൻ

തെരുവിലൂടന്നു ഞാൻ നടന്നീടവേ,

വഴിയോരത്തൽപ്പനേരം നിൽക്കവേ,

കണ്ടു ചെറുബാലകൻ ചാരെയായ്‌

അഴുക്കുകടലാസ്സിൽ ചിത്രം വരപ്പതായ്‌

ശ്രദ്ധവെച്ചു നിമിഷം ഞാൻ പേപ്പറിൽ

ജീവൻതുടിക്കും പട്ടിക്കുട്ടിയൂക്കത്തിൽ

മേലേയ്‌ക്കാഞ്ഞുകുതിക്കുന്നൊരാചിത്രം

നോക്കി – നോക്കിക്കൊതിച്ചങ്ങുനിന്നുപോയ!!

എത്രയോ മണിമുത്തുകൾ ചേണിയിൽ

പൂണ്ടുകിടക്കുന്നു ലോകമറിയാതെ

വിശപ്പേറിവയറുപൊരിയവേ,

കത്തലാറ്റാൻ വരച്ചതുമാവണം

കഷ്ടം! കുരുന്നു നിരാശ്രയരെത്രയോ

വാസനയൊത്ത നിഷ്‌പ്രഭാമുത്തുകൾ!

എല്ലുന്തിയും കീറവസ്ര്തമുടുത്തവൻ

വീണ്ടും കോറുന്നു ജീവചിത്രത്തിനായ്‌.

Generated from archived content: poem2_jun13_07.html Author: theresa_peeter

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English