സത്യചേതനകൾ

എരിയും കരളോടെ തമസ്സിന്നഴികളിൽ

തൂങ്ങിത്തളർന്നു നാം നിൽക്കേ

ഈശ്വരചേതന കാരുണ്യത്തിങ്കളാ-

യെന്നും മനതാരിലെത്തും

ആശകളറ്റ ഹതശരീയൂഴിലി-

ലലക്ഷ്യതാതീരത്തുഴറേ

‘പ്രത്യാശാചേതന’ സുസ്‌മിതം നീയെത്തി-

യുള്ളിൽത്തൂവൊളിതൂകം

രാഗലയോത്‌ഗമ വിഘ്‌നമായ്‌ നമ്മുടെ

ജീവിതം കണ്ണീർപൊഴിക്കേ,

താളമായ്‌, ശുദ്ധിയായ്‌, രാഗലയങ്ങളായ്‌

സ്‌നേഹചൈതന്യം നയിക്കും

ചേതനയറ്റ നരൻ നിത്യദുഃഖിതൻ

മിന്നിതിലെന്നും തിരർഥൻ

സത്തകൾ ചൂണ്ടും ദിശയ്‌ക്കൊത്തുനീങ്ങുകിൽ

ജീവിതമ മംഗളം ധന്യം

സത്തകളേ നിങ്ങൾ സൗഭാഗ്യകാന്തികൾ

സർവ്വേശനേകും പ്രസാദം

പാളുന്ന ജീവിതവീഥികളിലെന്നും

ചൂണ്ടുപലകകൾ നിങ്ങൾ.

Generated from archived content: poem2_jan17_09.html Author: theresa_peeter

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here