കർമ്മകാന്തി

ദുർചിന്തകൾ നമ്മെ വലയ്‌ക്കുകിൽ

ആട്ടിയോടിച്ചകറ്റിടാം

വീണ്ടും വന്നെത്തിനോക്കിയാൽ

മനകവാടമടച്ചിടാം.

നല്ലതൊക്കെയും കണ്ടീടുവാൻ

അകക്കണ്ണുകൾ തുറന്നിടാം

ദുഷ്‌കർമ്മങ്ങൾ കാണുവാൻ

മോഹമില്ലൊട്ടുനേരവും

പരന്നുശാന്തി നൽകീടുവാൻ

മനവും കയ്യുമുയർത്തീടാം.

അപരന്റെ കുറ്റം പൊറുക്കുകിൽ

ഹൃദയസുഖം വരിച്ചിടും

ഉലകിൽ ലഭിച്ച കാലങ്ങൾ

കർമ്മകാന്തിയിൽ വർത്തിപ്പാൻ

ജന്മമരുളിയ തമ്പുരാൻ

എന്നുമെന്നും തുണയ്‌ക്കണേ.

Generated from archived content: poem11_may26_07.html Author: theresa_peeter

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here