വേനൽക്കാലം ചുട്ടുപ്പൊള്ളുന്ന വെയിൽ. ഒരു മീറ്റിംഗിനു പോയി വരികയായിരുന്നു. കുറെ നടന്നു. വിയർപ്പു തുടച്ചു കളഞ്ഞു. ബസ്‌സ്‌റ്റാൻഡിൽ, കിടന്ന ബഞ്ചിൽ ഇരുന്നു.
ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു ബസ് വന്നത്. യാത്രക്കാർ തിരക്കിട്ടു ബസിൽ കേറാൻ തുടങ്ങി. ഒരു കണക്കിനു ഞാനും ബസിനുള്ളിൽ കേറിപ്പറ്റി. ബസിൽ നിന്നുകൊണ്ടു ഞാൻ പുറത്തേക്കു നോക്കി. കൂളിംഗ്‌ഗ്ലാസും വെച്ച് സുന്ദരനായ ഒരു ചെറുപ്പക്കാരൻ ബസിൽക്കേറാൻ തപ്പിത്തടഞ്ഞു വരുന്നു. അയാൾ അന്ധനാണെന്ന് എനിക്കു മനസിലായി. ഇറങ്ങിച്ചെന്ന് അയാളെ സഹായിക്കണമെന്നു തോന്നി. ബസിൽ നിന്നും ഇറങ്ങിയാൽ ഞാനും വഴിത്തിരിവിലാകും. അതുകൊണ്ട് ബസിൽ നിന്നും ഇറങ്ങിയില്ല. ഒരു ചെറുപ്പക്കാരൻ അന്ധനായ ചെറുപ്പക്കാരനെ കൈക്കു പിടിച്ചുകൊണ്ടുവന്ന് ഉന്തിത്തള്ളി ബസിൽ കയറ്റിയിട്ട് അയാൾ തിരിച്ചുപോയി.
ബസ് പുറപ്പെട്ടു, എവിടേക്കാണ് ടിക്കറ്റ് വേണ്ടതെന്ന് അന്ധനായ ചെറുപ്പക്കാരനോട് കണ്ടക്ടർ ചോദിച്ചു. ഇറങ്ങേണ്ട സ്ഥലം പറഞ്ഞുകൊണ്ട് ടിക്കറ്റിനു കാശെടുക്കാൻ അന്ധനായ ചെറുപ്പക്കാരൻ പോക്കറ്റിൽ കൈയിട്ടു. അയാളുടെ പോക്കറ്റിൽ പേഴ്‌സ് ഉണ്ടായിരുന്നില്ല. ‘അയ്യോ എന്റെ പേഴ്‌സ്’ അന്ധനായ ചെറുപ്പക്കാരൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
അയാളുടെ പേഴ്‌സ് ആരോ അടിച്ചു കൊണ്ടുപോയെന്ന് ബസിലെ യാത്രക്കാർക്ക് മനസിലായി. ബസ് പോലീസ് സ്‌റ്റേഷനിലേക്ക് പോയി. പോലീസ് ബസിലിരുന്നവരെ അരിച്ചുപെറുക്കി പരിശോധിച്ചിട്ടും ആരുടെ കൈയിൽ നിന്നും അന്ധനായ ചെറുപ്പക്കാരനെ ബസിൽ കേറാൻ സഹായിച്ച ആളുടെ മുഖം.
Generated from archived content: story2_feb17_07.html Author: tg_ayyappan_karumaloor