‘മൃതസഞ്ജീവനി’ മടിത്തട്ടിൽ സൂക്ഷിക്കുന്ന കാടുകൾ
പൂവിൽ നിന്ന് പൂവിലേക്ക് പൂമ്പാറ്റ പാറിനടന്നു!
ശിഖരങ്ങളിൽ നിന്നും ശിഖരങ്ങളിലേയ്‌ക്ക് ആമോദത്തോടെ
ചാടികളിക്കുന്ന ‘വാനരന്മാർ’
‘ചിൽചിൽ’ ശബ്ദത്തോടെ വെൺചാമരവാൽ
ശരീരത്തോളം, പൊക്കിചാടിഓടുന്ന ‘ശ്രീരാമസേവകർ’
ഭൂമിയെ ‘പച്ചപ്പട്ട്’ പുതപ്പിക്കുന്ന പുൽമേടുകൾ
‘കളകള’ശബ്ദത്തോടൊഴുകുന്ന കൊച്ചരുവികൾ
മനസിനും ശരീരത്തിനും കുളിർമ പകരുന്ന ഇളംകാറ്റ്
‘എന്റെ നാട് എത്ര സുന്ദരം’
അങ്ങ് കിഴക്കേ ചക്രവാളത്തിൽ ‘ശ്രീരാമദേവ’ന്റെ
വില്ല് മഴവില്ലായി ദർശനമേകുന്നു
ഇടവപ്പാതി മഴയിൽ നിന്നും കുരുമുളക് കുലകളെ
രക്ഷിക്കാനായി ഇലകൾ ‘മറവ്’ കൊടുക്കുന്നു
മക്കളെയും ചെറുമക്കളെയും തലമുറകളെയും കാണാനായി
‘കാക്ക’കളെത്തുന്നു
വീട്ടുമുറ്റത്തെ ‘അഴുക്ക്’മനസിലെ അഴുക്ക് കൊത്തിപ്പെ-
റുക്കുന്ന മൺമറഞ്ഞവരുടെ ആത്മാവേന്തിയ ‘കാക്കകൾ’
മഴത്തുള്ളികൾ ഭൂമിയെ സ്‌പർശിക്കാനായി
പെയ്‌തിറങ്ങുന്നു.
‘ഭൂമി’യെ തണുപ്പിക്കാനായി മഴയെ മഴമേഘങ്ങളെ
വിളിക്കാനായി പ്രകൃതിയുടെ കാഹളവാദ്യക്കാർ ‘തവളകൾ’കരയുന്നു
‘രാമായണ ശീലുകൾ’ എന്റെ നിന്റെ, നമ്മുടെ
ഹൃദയത്തിൻ തേൻമഴ പൊഴിക്കുന്നു
ചന്ദ്രന്റെ വെൺനിലാവ് മറയുമ്പോൾ ശരീരത്തിൽ
‘സെർച്ച് ലൈറ്റ്’ വെച്ചുകെട്ടി ചന്ദ്രനെ അന്വേഷിച്ച്
കണ്ടെത്താൻ നോക്കുന്ന മിന്നാമിന്നുകൾ
‘എന്റെ നാട് എത്ര സുന്ദരം’
Generated from archived content: poem_jan31_07.html Author: suresh_kanapilly