കണക്ക്‌ മാഷ്‌

എല്ലാവരും ഹോംവർക്കിനുള്ള ബുക്കെടുക്കൂ…‘ കണക്കുമാഷ്‌ കുട്ടികളോട്‌.

കുട്ടികൾ പുസ്‌തകം തുറന്നു. ചോദ്യം എഴുതിയെടുക്കാൻ ചെവികൂർപ്പിച്ച്‌ കുട്ടികൾ ഇരുന്നു. മാഷ്‌, കുട്ടികളുടെ ശ്രദ്ധയിലേക്ക്‌ തിരിഞ്ഞു.

ഒന്ന്‌ വടക്കുമുറിയിലെ പത്തുസെന്റ്‌ സ്‌ഥലവും വീടും പത്തു ലക്ഷത്തിനാണ്‌ കച്ചവടം. മുടക്കിയത്‌ അഞ്ചുലക്ഷം. ബ്രോക്കർ ദാമുവിന്‌ അമ്പതിനായിരം കൊടുക്കണം. അപ്പോ ലാഭം എത്ര കിട്ടും?’

‘രണ്ട്‌ സഹകരണ ബാങ്കിലെ ഫിക്‌സഡ്‌ ഡെപ്പോസിറ്റിൽ അഞ്ചുലക്ഷം കിടപ്പുണ്ട്‌ സെക്രട്ടറി വിളിച്ചിരുന്നു. ഈ മാസം രണ്ടും കൂടി ഇടാൻ നിർബന്ധിക്കുന്നുണ്ട്‌ ഈ മാസം അവിടന്ന്‌ കിട്ടിയ പലിശ എത്ര?“

’മൂന്ന്‌ഃ ഓഹരി ഈ ആഴ്‌ച താഴേക്കാണ്‌ കണക്കുകൂട്ടിയപോലെ സൂചിക. വേണ്ടത്ര ഉയർന്നിട്ടില്ല. പലതിലായി ഇപ്പൊ പന്ത്രണ്ടായി ഈ മാസം ഈ ഇനത്തിൽ എത്ര തടയും?‘

മാഷിന്റെ ചോദ്യങ്ങൾ എഴുതിയെടുക്കുമ്പോൾ കുട്ടികൾ അന്യോന്യം ഒരന്താളിപ്പോടെ മിഴിച്ചിരിക്കുകയായിരുന്നു.

മാഷ്‌ അപ്പോഴും കൂട്ടലും കിഴിക്കലുമായി കണക്കുകളുടെ വല്ലാത്തൊരു ലോകത്ത്‌ ഭ്രമിക്കുകയായിരുന്നു.

Generated from archived content: story2_mar4_11.html Author: sunil_p_mathilakam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here