ദോശപുരാണം

ഒരു സഹൃദയൻ

ഒരിക്കലെന്നോടുചോദിച്ചു

ദോശ ചുടുന്നതിലെ

ജനാധിപത്യം

ചൂടായ കല്ലിൽ

കലക്കിയ നാടൻ മാവൊഴിച്ച്‌

പിന്നീടത്‌ ചട്ടുകമുപയോഗിച്ച്‌

കരിയാതെ മറിച്ചിട്ടെടുത്തുമാറ്റി

ഇവിടെ ജീവിക്കുന്നവർക്ക്‌

ഭക്ഷിക്കുവാൻ ഈറൻ വാഴയിലയിൽ

വിളമ്പുന്നത്‌ ദോശ.

അത്‌ തന്നെ ജനാധിപത്യവും.

വിദേശനിർമ്മിത അരിപ്പൊടി

ഡിസ്‌റ്റിൽഡ്‌ വാട്ടറിൽ കലക്കി

അയഡിൻ ചേർത്ത ഉപ്പിട്ട്‌

ആധുനിക ഇലക്‌ട്രിക്‌ അടുപ്പിന്റെ

കല്ലിലൊഴിച്ച്‌ ‘ചുടു’ന്നതിന്റെ

മണം സമ്മതിദായകന്റെ

നാസികയിലൂടിറങ്ങി

വായിൽ വെളളമൂറി

അൽപസമയത്തിനുശേഷം

കരിഞ്ഞമണം

സ്വർഗീയാസ്വാദനങ്ങളെ

അസാധുവാക്കി പൗരന്റെ

പൗരബോധത്തെ ചൂഷണം

ചെയ്യുന്നതും-ദോശ

അത്‌ തന്നെ ഭരണവും.

******************

ദോശമറിച്ചിടുന്നതിലെ മനഃശാസ്‌ത്രം-

ഇന്ന്‌.

നിങ്ങൾ പരമ്പരാഗതമായി ഉറച്ചുവിശ്വസിക്കുന്ന

പാർട്ടിയാണ്‌ ഡി1 പാർട്ടി

എങ്കിലും ഡി2 പാർട്ടി

വൻഭൂരിപക്ഷത്തോടുകൂടി ജനിക്കുന്നു!!

നിങ്ങൾ പരമ്പരാഗതമായ്‌ ഉറച്ചുവിശ്വസിക്കുന്ന

പാർട്ടിയാണ്‌ ഡി2 പാർട്ടി

ഡി1 പാർട്ടി വൻ ഭൂരിപക്ഷത്തോടു കൂടി ജയിക്കുന്നു!!

വിളതിന്നു തീർക്കുന്ന വേരുകളെ

തിരിച്ചറിഞ്ഞ

പാദംപതിപ്പിക്കുന്ന നമ്മുടെ

മണ്ണിലെ ചിന്തിക്കുന്നയൊരു-

വിഭാഗമല്ലേ

ഈ ഭരണം(ദോശ) മറിച്ചിടുന്നത്‌!?

**********************

അവരുടെ ഉൾത്തുടിപ്പുകൾ

അനശ്വര ജനാധിപത്യമാകട്ടെ….

പുത്തനാശയങ്ങൾ ബലപ്പെടുത്തുക.

കലാലയരാഷ്‌ട്രീയങ്ങൾ പുതുമ സ്വീകരിക്കുക

അവരിൽനിന്ന്‌ നേതാക്കളെ വളർത്തുക.

നവ്യമായ മണം വ്യാപിപ്പിക്കുന്ന

ഭക്ഷ്യയോഗ്യമായ ദോശകൾ ചുടുക.

ദോശകൾ സമ്മതിദായകർക്ക്‌

രുചിയോടെ ഭക്ഷിക്കുവാൻ കൊടുക്കുക.

(ഡി1, ഡി2 ഃ ഡെമോക്രാറ്റിക്‌ പാർട്ടികൾ.)

Generated from archived content: poem8_mar25_06.html Author: sumithran_chenthamangalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here