രാസവിഷം

കശാപ്പുശാലയിലെ

മരത്തടിയിലെന്റെ

മനസ്സിരിക്കുന്നു.

അനീതി പെരുകിയ

ഭരണചക്രമെന്ന വാളാൽ

വെട്ടിനുറുക്കുന്നു

അതിലൊരു നല്ല ഭാഗം

ഇന്നലെ തൂങ്ങിയ…

കർഷക സോദര

കുടുംബത്തിലെത്തിക്കുന്നു

ആദരസൂചകമായി!

‘അടിപ്പൻ’ ഭരണചക്രം!?

കേരള പാഠാവലിയിലിപ്പോൾ

ആത്മഹത്യ പഠനവിനോദമാക്കിയ

മുന്തിയ വടക്കരെഴുതിച്ചേർക്കും

പാഠം ഒന്ന്‌

ആത്മഹത്യ.

Generated from archived content: poem6_july7_06.html Author: sumithran_chenthamangalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here