ശൂന്യത

പണ്ട്‌ പണ്ടൊരുനാൾ

മഴുകൊണ്ടറിഞ്ഞിട്ട കേരളം(!!!)

ഗുണങ്ങൾ സമ്പത്തായ്‌ നേടിയ

മാവേലിക്കു നൽകിയിട്ടരുൾചെയ്‌തു.

ദേവാസുരന്മാർ മോഹിക്കും നാടായ

ഭൂതല രത്നഖനിയിതാ നിനക്കു നൽകുന്നു

ദീർഘകാലമദ്ദേഹം

വൻ-രത്നഖനി പാപക്കറ-

യേൽക്കാതെ സൂക്ഷിച്ചു; ഭരിച്ചു-

സ്നേഹവും സാഹോദര്യവും

സമത്വവും നിലനിർത്തി.

പ്രജകൾക്കന്യമായ കടവും

കടക്കെണിയും കുടിവെളളമൂറ്റലും

ഗ്രൂപ്പുവഴക്കും ലോക്കപ്പ്‌ മരണവും

ബാലവേലയും പീഡനവും

പെൺവാണിഭവും കൊലയും

ആത്മഹത്യയും അന്നുണ്ടായില്ല!!!

പിന്നീടെപ്പൊഴോ കാലം വളർത്തിയ

വാ…. മനരെന്ന അധമജന്മങ്ങൾ

നന്മതൻ തിരുവോണത്തെ

കടിച്ചുകീറി കുഴിച്ചു മൂടിയതും,

ദൈവത്തിൻനാടന്നേ

നാഥനില്ലാതായതും,

ആധുനിക വിദ്യകളും ചിന്തകളും

തന്ത്രകളും കൈനീട്ടി വാങ്ങുന്ന,

കാണം വിറ്റോണമുണ്ണുന്ന

ഇന്നാടിൻ മക്കളറിഞ്ഞില്ലെന്നോ….?!!

Generated from archived content: poem5_nov3_06.html Author: sumithran_chenthamangalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here