എന്നോ നഷ്ടപ്പെട്ട ചിരി
ഓർത്തെടുക്കാനാവുന്നില്ല!
ചിരി മുളക്കുന്നത്
നൻമനിറഞ്ഞ ഹാസ്യങ്ങളിലും
സൗഹൃദങ്ങളിലും സൻമനസുളളവരിലും
മാത്രമാണെങ്കിൽ?
നഷ്ടപ്പെട്ട ചിരിക്കുന്ന മുഖം
ഓർത്തെടുക്കാനാവില്ലൊരിക്കലും.
വെറുതെ നടന്നുപോകുന്നവനെ
കച്ചവടക്കാരനാക്കുന്ന
കച്ചവട മാസ്‌മരികത
തിരിച്ചറിയാനാവാതെ
സുഖഭോഗങ്ങളിൽക്കുഴഞ്ഞ്
തിരിഞ്ഞുനോക്കാനാവാതെ
മോഹങ്ങളും സ്വപ്നങ്ങളും
ഉയർന്ന മണകൂമ്പാരത്തിനുച്ചിയിൽ
ചെന്നുലയുന്നു
സ്വയം ചോദ്യചിഹ്‌നമാകുന്ന
കടപ്പെട്ട ശരീരം പിന്നീട്
കൂട്ടമായ് തെറ്റിവീണ് പൊടിയുമ്പോൾ,
ചിരിയെന്നഭിലാഷം
ഈ മണ്ണിൽ തീർത്തൊരു
മുഖംമൂടിയാക്കും.
Generated from archived content: poem3_nov25_06.html Author: sumithran_chenthamangalam