കാളിന്ദിയാറ്റിലെ കാറ്റേ കസ്‌തൂരി മണമുള്ള കാറ്റേ-
വഞ്ചിയിലുലയും മാദകപൗർണ്ണമിയെ കണ്ടോ?
ചുണ്ടിലുറയും വഞ്ചിപ്പാട്ടിന്നീരടികേട്ടോ?
നെഞ്ചിലുലയും തേൻകുടങ്ങൾ കണ്ടോ?
പുളകങ്ങൾ പൂക്കുന്ന പുലർക്കാലത്തിൽ
ആയിരമുഷസുകൾ പൂത്തതു നീ കണ്ടോ?
മീൻമിഴിയാളിൻ സുഗന്ധമെയ്യഴകിൽ
മുഴുകിയുണർന്നൊരു മുനീശ്വരനെ കണ്ടോ?
മത്സ്യഗന്ധിയുടെ മകനായ് പിറന്ന
കൃഷ്‌ണദ്വൈപയാനേ കണ്ടോ?
യുഗാന്തരങ്ങൾക്ക് തിരിതെളിച്ചൊരു
വിശ്വമഹാകവി വേദവ്യാസനെ കണ്ടോ?
Generated from archived content: poem1_feb15_10.html Author: subramahnyan_ambadi