ചേർച്ച

നിനക്കിപ്പോൾ മുല്ലപ്പൂ

ചേരുന്നില്ല.

പതിയെ പൂത്തുലയും

പുഞ്ചിരിയും,

പനങ്കുല തോൽക്കുന്ന

മുടിക്കെട്ടും,

പുലർമഞ്ഞു കണക്കെ

കുളിരഴകും,

അടരുന്ന തുലാവർഷ-

ച്ചെറുതുളളി തുളുമ്പും

കരിമിഴിയും കരളും,

എരിവുളള കാന്താരി-

യരച്ച കറിക്കൂട്ടും,

നറു നാണച്ചെറു വരകൾ

വരച്ച വിരൽത്തുമ്പും,

ഇരുൾചീന്തി പുലരും

തിരുസന്ധ്യാ വിളക്കും…

നിനക്കിപ്പോഴൊന്നും തന്നെ

പണ്ടേപ്പൊലൊക്കുന്നില്ല.

Generated from archived content: poem6_feb25_06.html Author: srekrishnadas_mathur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here