പാഞ്ചാലി

ദുശ്ശാസനൻ കീറിയ

പുടവയല്ല;

പാതിവ്രത്യത്താൽ

തെറുത്തെടുത്തോളുടെ

ആഡ്യസഭയഴിച്ചെടുത്ത

വസ്ര്തശിഷ്ടമല്ല.

ഫാഷന്നെ നിൻ

ഭാഷോക്തിക്ക്‌

ഊടും പാവും നെയ്ത

തുണ്ടുതുണിയാണ്‌.

കണ്ണനെ വിളിച്ചുള്ള

തേങ്ങലല്ല;

പറഞ്ഞുറപ്പിച്ച നാണയ-

ത്തുട്ടു കുറഞ്ഞതിന്റെ

പരിദേവനങ്ങളാണ്‌…

ചേലമുട്ടോളം മുറിച്ച

ഫെമിനിസ്‌റ്റേഃ

നാണം മറയ്‌ക്കേണ്ടത്‌

നാട്ടുനടപ്പല്ലേ?

Generated from archived content: poem1_jun19_07.html Author: srekrishnadas_mathur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here