വിദ്യയും അവിദ്യയും

‘വിദ്യാവിദ്യങ്ങൾ രണ്ടും ക-

ണ്ടറിഞ്ഞവരവിദ്യയാൽ

മൃത്യുവെത്തരണം

ചെയ്തു

വിദ്യയാലമൃതാർന്നിടും’

ഉപനിഷത്തുക്കളോടാണ്‌ നാരാണഗുരുവിന്റെ ചിന്താപദ്ധതി ചേർന്നു നിൽക്കുന്നത്‌. വിദ്യയേയും അവിദ്യയേയും ഒരേ അറിവിന്റെ രണ്ടു മുഖങ്ങളായിട്ടാണ്‌ ഈശാവാസ്യോപനിഷത്തിൽ പറയുന്നത്‌. അതായത്‌ ഒരേ അറിവ്‌ തന്നെയാണ്‌ വിദ്യയായി ഭാസിച്ച്‌ അവിദ്യയായി ഭാസിച്ച്‌ തെറ്റായ അറിവായിത്തീരുന്നതും ഏകമായ അറിവിനു ഇങ്ങനെ വിദ്യയായും, അവിദ്യയായും തീരാനുള്ള സാധ്യതയെയാണ്‌ ഗുരു മായയായി കാണുന്നത്‌. ‘യാതൊന്നാണോ ഇല്ലാത്തത്‌ അത്‌ മായയാകുന്നു’ എന്ന്‌ മായാദർശനത്തിൽ ഗുരു മായയെ നിർവചിക്കുന്നു.

ഒരർത്ഥത്തിൽ ചിന്തിച്ചാൽ, ‘മായ’ അറിവില്ലായ്മയുടെ പ്രതീകമാണ്‌. വിദ്യ, അവിദ്യ, ജ്ഞാനം, അജ്ഞാനം എന്നിങ്ങനെ അറിവിന്റെ സാർവലൗകികതയിൽ വരുന്ന ഉപരിപ്ലവമായ വിഭജനത്തെ മായ ആയും അറിവില്ലായ്മയായും കണക്കാക്കാം. മായ, വിദ്യ, അവിദ്യ ഇവയ്‌ക്ക്‌ ഗുരു കൊടുത്ത നിർവചനം അറിവിന്റെ അധികാരഭേദത്തെ നിരാകരിക്കുകയാണ്‌ ഒരർത്ഥത്തിൽ ചെയ്തത്‌.

ഇമ്മട്ടിൽ

അറിവതിനിങ്ങനെ

ആർക്കുമോതിടേണം‘ എന്ന സർവ്വലൗകികമായ ഒരു കാഴ്‌ചപ്പാടിലാണ്‌ ഗുരുവിന്റെ ചിന്ത എല്ലായിപ്പോഴും എത്തി നിൽക്കുന്നത്‌.

Generated from archived content: eassy1_dec27_07.html Author: sreesha_cherayi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English