ഒന്നു കണ്ടിരുന്നെങ്കിൽ
ഒരുവാക്ക് പറഞ്ഞെന്നാൽ
ഈ മൗനം മാറിയേനെ
എന്തിനീ കളള പിണക്കം
മൗനമാണെങ്കിലുമൊന്ന്
വന്നു നിന്നൂടെ എന്റെ മുന്നിൽ
ഒരു ദുഃഖത്തിനാശ്വാസമായേനെ
വന്നീടുമോ എന്റെ മുന്നിൽ
പിരിയാനാണെങ്കിൽ
ഞാനില്ല വെറുതേ
കണ്ണു കലങ്ങീടുവാൻ
ദുഃഖം നിലനിർത്തീടാൻ
ഒരു രാവ് തീരുംവരെയല്ല.
പ്രണയകാലം വരെ
നമുക്കൊരുമിച്ചീടാം
നീ വരുമോ ഒരു നാളെങ്കിലും
ഹൃദയം നൽകിയവനു മുന്നിൽ
പ്രണയത്തിൻ അമൃതായ്
വരുമോ ഈ ഹൃദയത്തിൽ
സ്‌നേഹത്തിൻ ശലഭമായ്
Generated from archived content: poem4_july2_05.html Author: sreejith_arakkal